Tuesday, November 30, 2010

സുരാജ് അണ്ണനോട് ഒരു പരാതി !

സങ്കടത്തോട്‌ കൂടിയാണ് ഇതു എഴുതുന്നത്‌. എഴുതണോ വേണ്ടെയോ എന്ന് ആദ്യം ഒന്ന് ശങ്കിച്ചു. ഒരുപാട് ആലോചിച്ചു . ഒടുവില്‍ എഴുതാന്‍ തന്നെ നിശ്ചയിച്ചു. ഇത്ര ആലോചിക്കാന്‍ എന്താ കാരണം. കാര്യം ഉണ്ട്. കാരണം, എഴുതാന്‍ ഉദ്ദേശിക്കുനത് നമ്മുടെ നാട്ടുകാരന്‍ ആയ വെഞ്ഞാരമൂട് സുരാജ് നെ കുറിച്ച് ആണ്. പുള്ളി ആണെങ്കില്‍ ഇപ്പോള്‍ സിനിമയില്‍ കത്തി നില്ലക്കുന്ന സമയം ആണ്. പോരെങ്കില്‍ അനന്തപുരിക്കാരുടെ അഭിമാന ഭാജനവും.

തള്ളേ.., പിള്ളേ..., അപ്പി... , കുപ്പി.., സോഡാ കുപ്പി... .... തുടങ്ങിയ വിളികളിലൂടെ കേരളക്കര ആകെ ഇളക്കി മറിച്ച സുരാജെ, അങ്ങയോടുള്ള എല്ലാ ബഹുമാനവും നിലനിറുത്തി കൊണ്ട് തന്നെ ചോദിക്കട്ടെ ,"എന്തിനാ ഈ തിരുവനന്തപുരത്ത്ക്കാരെ ഇങ്ങനെ നാണം കെടുത്തുന്നത് ?" മറ്റു നാട്ടുകാരുടെ ഒക്കെ വിചാരം തിരുവനന്തപുരത്ത് ഉള്ള എല്ലാപേരും ഇങ്ങനെയാണ് സംസാരിക്കുന്നത് എന്നാണു. ശെരി ആണോ , അണ്ണാ ? അണ്ണന്റെ ഈ 'തിരോനധരം ഭാഷ' യഥാര്‍ത്ഥത്തില്‍ എവിടെയെങ്കിലും പ്രചാരത്തില്‍ ഉണ്ടോ ? നമ്മുടെ ജില്ലയുടെ അതിര്‍ത്തിയില്‍, തമിഴ്‌നാട് നോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ആള്‍ക്കാര്‍ തമിഴും മലയാളവും കലര്‍ന്ന ഭാഷ സംസാരിക്കാറുണ്ട് എന്നുള്ളത് ശെരി തന്നെയാണ്. പക്ഷെ അത് അണ്ണന്‍ സംസാരിക്കുന്ന 'തമിഴും അല്ല, മലയാളവും അല്ല', എന്ന മട്ടിലുള്ള ഭാഷയില്‍ നിന്നും എത്രെയോ വിഭിന്നമാണ് .

ഈ സംസാരം കൊണ്ടാണ് അണ്ണന്‍ രക്ഷപെട്ടത് എന്ന കാര്യം ഞാന്‍ മറക്കുന്നില്ല. അത് കൊണ്ട് ഈ ശൈലി നിറുത്തണം എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ, വിനീതമായ ഒരു അപേക്ഷ ഉണ്ട്. ദയവു ചെയ്തു 'തിരോനധരം' എന്ന ലേബല്‍ എങ്കിലും ഒഴുവാക്കികൂടെ ?

എന്ന്,
ഒരു അനന്തപുരി നിവാസി !

P.S എന്തിനാ അണ്ണാ , നമ്മളെ ഇങ്ങനെ നാണം കെടുത്തുന്നത് ?

No comments:

Post a Comment